ബഹ്റൈനിലെ വനിത നിയമസഭ അം​ഗം കോവിഡ് ബാധിതയായി സമ്മേളനത്തിൽ പങ്കെടുത്തുവെന്ന് ആരോപണം


ബഹ്റൈനിലെ വനിത പാർലമെന്റ് അംഗം  കോവിഡ് രോഗബാധയുണ്ടായിട്ടും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തുവെന്ന ആരോപണംസഭാംഗങ്ങൾക്കിടയിൽ കോലാഹലം സൃഷ്ടിച്ചു. ആരോപണവിധേയയായ വനിതാ നിയമസഭാംഗത്തിനെതിരെ നടപടിയെടുക്കണമെന്നും പൊതുജനാരോഗ്യമായി ബന്ധപ്പെട്ട് നടന്ന നിയമത്തിന്റെ ലംഘനമാണിതെന്നും അംഗങ്ങൾ ആരോപിച്ചു.

സംഭവത്തെ തുടർന്ന് പാർലിമെന്റ് അണുവിമുക്തമാക്കിയിട്ടാണ് സെഷൻ പുനരാരംഭിച്ചത്. ബഹ്റൈനിലെ കോവിഡ് നിയമം അനുസരിച്ച്, കൊവിഡ് ബാധിച്ച വ്യക്തി കോവിഡ് നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ പൊതുജനാരോഗ്യ നിയമ പ്രകാരം മൂന്ന് മാസം തടവോ, ആയിരം മുതൽ പതിനായിരം ദിനാർ വരെ പിഴയോ ഈടാക്കാനാണ് നിയമം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed