ബഹ്റൈനിൽ റമദാൻ ആരംഭം മാർച്ച് ഒന്നിനാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ


ബഹ്റൈനിൽ ഇത്തവണ റമദാൻ ആരംഭം മാർച്ച് ഒന്ന് ശനിയാഴ്ചയാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ റെദ അൽ അസ്ഫൂർ പറഞ്ഞു.

ജനുവരി 30 വ്യാഴാഴ്ച ശഅ്ബാൻ മാസപ്പിറവി ബഹ്റൈനിൽ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അങ്ങനെയെങ്കിൽ ജനുവരി 31 വെള്ളിയാഴ്ച ശഅബാൻ ഒന്നായിരിക്കുമെന്നും അൽ അസ്ഫൂർ പറഞ്ഞു.

ഇതുപ്രകാരം റമദാൻ ചന്ദ്രക്കല ഫെബ്രുവരി 28ന് ദൃശ്യമാകുമെന്നും മാർച്ച് ഒന്നിന് റമദാൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഈവർഷത്തെ റമദാൻ ആദ്യ 20 ദിവസം തണുത്ത കാലാവസ്ഥയിൽ തന്നെ തുടരുമെന്നും അവസാന പത്ത് ദിവസമെത്തുമ്പോഴാണ് കാര്യമായ മാറ്റം സംഭവിച്ചു തുടങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dzv

You might also like

Most Viewed