രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല; മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു


രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത എം എൽ എ മാരുടെ സുരക്ഷ പിൻവലിച്ചു എന്നാരോപിച്ച് ഏക് നാഥ് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. സുരക്ഷ പിൻവലിച്ചു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വൽസ പട്ടീൽ വ്യക്തമാക്കി. നിയമസഭയിൽ കരുത്തു തെളിയിക്കുമെന്നാണ് സഞ്ജയ്‌ റൗത്തിന്റെ അവകാശവാദം.

വിമത വിഭാഗം പാർട്ടി കയ്യടക്കാൻ കരുനീക്കം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പാർട്ടി ദേശീയ എക്‌സികൂട്ടീവ് യോഗം വിളിച്ചത്. വിമത നീക്കത്തിന്റ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഭാവിയും വിപുലീകരണവും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസത്തെ ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിൽ പാർട്ടി ഉദ്ധവ് തക്കറെക്ക് ഒപ്പം ഉറച്ചു നിൽക്കാൻ തീരുമാനിച്ചിരുന്നു.

38 വിമത എംഎൽഎമാരുടെ സുരക്ഷ പിൻവലിച്ച പ്രതികാര നടപടി പിണവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഏക് നാഥ് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സുരക്ഷ പിൻവലിക്കാൻ മുഖ്യമന്ത്രിയോ താനോ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പട്ടിൽ പ്രതികരിച്ചു.

വിമത എംഎൽഎമാർ മുംബൈയിൽ തിരിച്ചെത്തിയാൽ തങളോടൊപ്പം ചേരുമെന്നും നിയമസഭയിൽ കരുത്ത് തെളിയിക്കുമെന്നുമാണ് സഞ്ജയ്‌ റൗത്തിന്റെ വാദം. പലയിടത്തും വിമത എം.എൽ.എമാർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുള്ളതിനാൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് താനെയിൽ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed