‘മോദി ഭരണത്തിൽ ഭാരതമാതാവ് ല‍ജ്ജിച്ച് തലതാഴ്ത്തുന്നു’; രൂക്ഷ വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി


കേന്ദ്രസർ‍ക്കാരിനെതിരെ രൂക്ഷ വിമർ‍ശനവുമായി മുതിർ‍ന്ന ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമി. മോദി സർക്കാരിന്റെ എട്ട് വർ‍ഷത്തെ ഭരണത്തിൽ‍ ഭാരതമാതാവ് തലതാഴ്ത്തി നിൽ‍ക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ബിജെപി നേതാക്കൾ‍ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർ‍ശങ്ങൾ‍ വ്യാപക പ്രതിഷേധങ്ങൾ‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.കഴിഞ്ഞ കുറേ നാളുകളായി ബിജെപി അംഗമായ സുബ്രഹ്മണ്യൻ സ്വാമി പാർട്ടിക്കെതിരെ വിമർശനങ്ങൾ‍ ഉന്നയിക്കാറുണ്ട്. ‘എട്ട് വർ‍ഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കിൽ‍ ചൈനയുടെ മുമ്പിൽ‍ ഇഴഞ്ഞുനീങ്ങി. യുക്രൈൻ‍ വിഷയത്തിൽ‍ റഷ്യയുടെ മുമ്പിൽ മുട്ടുകുത്തുകയും ക്വാഡിൽ‍ അമേരിക്കക്ക് കീഴടങ്ങുകയും ചെയ്തു. ഇപ്പോഴിതാ ചെറിയ രാജ്യമായ ഖത്തറിനു മുന്നിലും സാഷ്ടാംഗം പ്രണമിച്ച് നിൽക്കുന്നു. ഇതു വഴി വിദേശകാര്യനയത്തിന്‍റെ അപചയമാണ് സംഭവിച്ചിരിക്കുന്നതെന്നും’ അദ്ദേഹം കേന്ദ്രത്തെ കുറ്റപ്പെടുത്തി ട്വിറ്റ് ചെയ്തു. 

വിദ്വേഷ പരാമർ‍ശത്തിൽ‍ കുവൈറ്റ് ഉൾ‍പ്പെടെയുള്ള അറബ് രാജ്യങ്ങൾ‍ പ്രതിഷേധമറിയിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദർ‍ശനവേളയിലാണ് ഇന്ത്യൻ അംബാസിഡർ‍ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തർ‍ പ്രതിഷേധം അറിയിച്ചത്. ഖത്തറിന് പിന്നാലെ കുവൈറ്റും ഇന്ത്യൻ‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. വിഷയത്തിൽ‍ പാകിസ്താനും ഇന്ത്യക്ക് പരസ്യശാസന ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.  തെരുവുകളിൽ‍ ഇത്തരം പ്രശ്‌നങ്ങൾ‍ കാണാൻ കഴിയില്ലെന്ന് സദ്ഗുരു ഈ വിഷയത്തിൽ ഇന്ത്യൻ അംബാസിഡർ‍ നുപുർ ശർമ്മയെ ഛിദ്രശക്തിയെന്നാണ് വിളിച്ചത്. ഇതിനെതിരെയായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ് ചെയ്തത്. പാർ‍ട്ടി വക്താവായിരിക്കുമ്പോഴും നുപുർ ശർമ്മ ഛിദ്രശക്തിയാണ് എന്ന ഇന്ത്യൻ അംബാസഡറുടെ പ്രസ്താവനയെ പരിഹസിച്ചാണ് സ്വാമിയുടെ ട്വീറ്റ്. അംബാസഡർ‍ക്ക് ആരാണ് ഇത്തരം പ്രസ്താവന ഉന്നയിക്കാൻ അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം. സംഭവത്തിൽ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകൾ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനൽ ചർച്ചയിൽ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളിൽ ആളുകൾക്ക് കളിയാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. 

മുസ്ലിങ്ങൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ നുപുർ ശർമ്മ മാപ്പ് പറഞ്ഞിരുന്നു. പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഖേദപ്രകടനത്തിൽ നുപുർ ശർമ്മ പറഞ്ഞു. വിവാദ പരാമർശത്തിന് പിന്നാലെ നുപുർ ശർമ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുർ ശർമ്മയെയും ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed