ആന്ധ്ര പ്രദേശിൽ പുതിയ 13 ജില്ലകൾ


ആന്ധ്രപ്രദേശിൽ പുതിയ 13 ജില്ലകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. ലോകസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ വിഭജനം നടത്തിയിരിക്കുന്നത്. ഇതോടെ, ആന്ധ്രാ പ്രദേശിലെ ആകെ ജില്ലകളുടെ എണ്ണം 26 ആയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജില്ലകളുടെ പേരും ബ്രാക്കറ്റിൽ നിലവിലെ ആസ്ഥാനവുമടക്കമുള്ള ലിസ്റ്റാണ് സംസ്ഥാന സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്. ജില്ലാ രൂപീകരണ നിയമം വകുപ്പ് 3 (5) പ്രകാരമാണ് 13 ജില്ലകൾ രൂപീകരിച്ചതെന്നും ഇതിനൊപ്പം തന്നെ വിവിധ ജില്ലകളുടെ ആസ്ഥാനം മാറ്റിയെന്നും മുഖ്യമന്ത്രി ശ്രീ സത്യസായി ബാബയുടെ ആശ്രമം സ്ഥിതി ചെയ്യുന്ന പുട്ടപർത്തി ആസ്ഥാനമാക്കി ശ്രീ സത്യസായി എന്ന പേരിൽ പുതിയ ജില്ല പ്രഖ്യാപിച്ചു. 

തിരുപ്പതി ആസ്ഥാനമാക്കി ക്ഷേത്രനഗര ജില്ല ശ്രീ ബാലാജി എന്ന പേരിൽ ഇനി അറിയപ്പെടുന്നതായിരിക്കുമെന്ന് റെഡ്ഡി അറിയിച്ചു. എൻടിആറിന്റെ പേരിൽ വിജയവാഡ ആസ്ഥാനമാക്കി പുതിയ ജില്ല പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി മുതൽ വൈഎസ്ആർ എന്ന പേരിൽ കടപ്പ ജില്ലയും അറിയപ്പെടുന്നതായിരിക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed