അമരീന്ദർ സിംഗിന്റെ രാജി; കാരണം വ്യക്തമാക്കി കോൺഗ്രസ്


ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗ് രാജിവച്ചതിന് കാരണം സോണിയ ഗാന്ധിയല്ലെന്ന് കോൺ‍ഗ്രസ്. 78 പാർട്ടി എംഎൽഎമാർ അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് അമരീന്ദർ സിംഗ് രാജിവയ്ക്കുകയായിരുന്നുവെന്ന് കോൺ‍ഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനുശേഷം കോൺ‍ഗ്രസ് നേതൃത്വം തന്നെ അപമാനിച്ചുവെന്ന് അമരീന്ദർ സിംഗ് ആരോപിച്ചപ്പോഴാണ് സുർജേവാലയുടെ പരാമർശം. ഏതെങ്കിലും മുഖ്യമന്ത്രിക്ക് തന്‍റെ എല്ലാ നിയമസഭാംഗങ്ങളുടെയും വിശ്വാസം നഷ്ടപ്പെടുന്പോൾ ആ സ്ഥാനത്ത് തുടരാൻ പാടില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി സുർജേവാല പറഞ്ഞു.

79ൽ എഴുപത്തിയെട്ട് നിയമസഭാംഗങ്ങളും മുഖ്യമന്ത്രിയുടെ മാറ്റത്തിനായി എഴുതിയിരുന്നു. എഴുപത്തിയെട്ട് എംഎൽഎമാർ ഒരു വശത്തും മുഖ്യമന്ത്രി മറുവശത്തുമായിരുന്നു. സോണിയ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്‍റാണ്. പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റുന്നതിനുള്ള തീരുമാനം അവർ എടുത്തിട്ടില്ല. താൻ പറഞ്ഞതുപോലെ 78 എംഎൽഎമാർ എഴുതി, ഞങ്ങൾ മുഖ്യമന്ത്രിയെ മാറ്റിയെന്നും സുർജേവാല കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed