പടയപ്പയെ പ്രകോപിപ്പിച്ചാൽ ജാമ്യമില്ലാ കുറ്റം


പടയപ്പ എന്ന കാട്ടാനയെ പ്രകോപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പ് തീരുമാനം. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോർ‍ട്ടുകളും ടാക്‌സികളും ആകർ‍ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രകോപിപ്പിച്ച ടാക്‌സി കസ്റ്റഡിയിലെടുക്കാൻ മൂന്നാർ‍ ഡിഎഫ്ഒ നിർ‍ദ്ദേശം നൽ‍കി.

മൂന്നാറിൽ‍ ടൂറിസത്തിന്റെ മറവിൽ‍ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവർ‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. പടയപ്പ അടക്കമുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവർ‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പ് തീരുമാനിച്ചു.

സംഭവത്തിന്റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു. ഇത് ഇനി ആവർ‍ത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങൾ‍ക്ക് വനംവകുപ്പ് നിർ‍ദ്ദേശം നൽ‍കി. പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. മൂന്നാറിൽ‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. രണ്ടുമാസം മുമ്പുവരെ ആന കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാൽ‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിൽ‍ ആളുകൾ‍ പെരുമാറി തുടങ്ങിയതോടെ കാര്യം മാറുകയായിരുന്നു.

article-image

ruru

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed