സ്കൂട്ടർ പാലത്തിൽ നിന്ന് കനാലിലേക്ക് മറിഞ്ഞ് അമ്മയ്ക്കൊപ്പം സഞ്ചരിച്ചിരുന്ന ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു


സ്കൂട്ടർ പാലത്തിൽ നിന്ന് കനാലിലേക്ക് മറിഞ്ഞ് അമ്മയ്ക്കൊപ്പം സഞ്ചരിച്ചിരുന്ന ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു. അഞ്ചു വയസുകാരൻ പവിൻ സുനിലാണ് മരിച്ചത്. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും അമ്മ മഞ്ജുവിനെയും തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര ചാരോട്ടുകോണം ചെങ്കവിള റോഡിൽ മാറാടി ജംഗ്ഷന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. 

കുട്ടികളുമായി മഞ്ജു സ്കൂട്ടറിൽ സ്കൂളിലേയ്ക്കു പോകുന്ന വഴിയിൽ കൈവരികളില്ലാത്ത ചാനൽ പാലം മറികടക്കുന്നതിനിടയ്ക്ക് സ്കൂട്ടർ കനാലിലേക്ക് വീഴുകയായിരുന്നു. പവിൻ സുനിലിന് മുകളിലേക്ക് സ്കൂട്ടർ പതിച്ചതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത്. അപകടം കണ്ടെത്തിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പവിൻ സുനിലിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്.

article-image

yfuyjf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed