എസ്എസ്എൽസി പരീക്ഷയിൽ 99.26 ശതമാനം വിജയം


എസ്എസ്എൽസി പരീക്ഷയിൽ 99.26 ശതമാനം വിജയം. പരീക്ഷ എഴുതിയവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44,363 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ (99.76 ശതമാനം). വിജയശതമാനം കുറഞ്ഞ റവന്യു ജില്ല വയനാട് ആണ് (98.07 ശതമാനം). വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ് (99.94 ശതമാനം). കുറഞ്ഞ വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (97.98 ശതമാനം). മലപ്പുറമാണ് കൂടുതൽ ഫുൾ എ പ്ലസ് നേടിയത് (3024). 760 സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 2,134 സ്കൂളുകൾക്ക് നൂറുമേനി വിജയം കൊയ്തു.

 സേ പരീക്ഷ ജൂലൈയിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പൂനർമൂല്യനിർണയ അപേക്ഷ ജൂൺ‍ 16 മുതൽ 21 വരെ നൽകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എസ്എസ്എൽസി ഫലത്തോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed