നടി ആക്രമണ കേസിൽ നിർ‍ണായക വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ


നടി ആക്രമണ കേസിൽ‍ നിർ‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാർ‍. നടിയെ പൾ‍സർ‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങൾ‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാർ‍ ഒരു പ്രമുഖ വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ‍ അന്വേഷണ സംഘത്തോടും കോടതിക്ക് നൽകിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാർ‍ വ്യക്തമാക്കി. ബാലചന്ദ്രകുമാർ‍ പറഞ്ഞത്: “ദിലീപിന്റെ വീട്ടിൽ‍ ചർ‍ച്ച നടന്നു കൊണ്ടിരിക്കുന്പോൾ‍ ഒരു നടി വിവാഹം ക്ഷണിക്കാൻ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറിൽ‍ ചെന്ന് ടാബ് എടുത്ത് കൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബിൽ‍ ദൃശ്യങ്ങൾ‍ കണ്ടു. ഇതിനിടയിൽ‍ ചിലർ‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. 15 മിനിറ്റോളം അവർ‍ ദൃശ്യങ്ങൾ‍ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തിൽ‍ നിന്ന് മനസിലായത്. ശേഷം ടാബ് കാവ്യയുടെ കൈയിൽ‍ കൊടുത്ത് സൂക്ഷിച്ച് വയ്ക്കണമെന്ന അർ‍ത്ഥത്തിൽ‍ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു. ദൃശ്യം കാണുന്പോൾ‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ല. സംസാരത്തിനിടയിൽ‍ കാവ്യ വന്നു പോയി കൊണ്ടിരുന്നു. ടാബിനുള്ളിൽ‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ശബ്ദം കൂട്ടിയാണ് അവർ‍ ദൃശ്യങ്ങൾ‍ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയിൽ‍ പിടിച്ചാണ് അവർ‍ ദൃശ്യങ്ങൾ‍ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവർ‍ക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തിൽ‍ കൂടുതൽ‍ വെളിപ്പെടുത്തൽ‍ ഇപ്പോൾ‍ നടത്താൻ സാധിക്കില്ല. പൊലീസിനും കോടതി മുന്പാകെ നൽ‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർ‍ത്ഥി മരിച്ചു കേസിൽ‍ ഒരു മാഡത്തിന് പങ്കുള്ളതായി സംശയമുണ്ടെന്നും ബാലചന്ദ്രകുമാർ‍ പറഞ്ഞു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് താൻ‍ മനസിലാക്കുന്നതെന്നും ബാലചന്ദ്രകുമാർ‍ പറഞ്ഞു. മാഡമെന്ന പേര് പൾ‍സർ‍ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുന്പോൾ‍ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവർ‍ ജയിലിൽ‍ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്. −ബാലചന്ദ്രകുമാർ‍ പറഞ്ഞു.

ബാലചന്ദ്രകുമാർ‍ ഇന്ന് നടത്തിയ ഈ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ‍ കാവ്യാ മാധവനും അന്വേഷണ പരിധിയിൽ‍ ഉൾ‍പ്പെടുമെന്നാണ് സൂചന. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ‍ ദിലീപിന് കൈമാറിയെന്ന് കരുതുന്ന ശരത്തിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചാൽ‍ നിർ‍ണായകമായ വിവരങ്ങൾ‍ അന്വേഷണസംഘത്തിന് ലഭിച്ചേക്കും. നേരത്തെ കാവ്യാ മാധവന്റെ പേര് കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ‍ നേരിട്ട് വെളിപ്പെടുത്തിയിരുന്നില്ല.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ ദിലീപ് നൽകിയ മൊഴികളിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളിൽ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നൽകുന്നത്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തിൽ കഴന്പൊന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു. മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കൂയെന്നാണ് ഉച്ചയ്ക്ക് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ആവശ്യത്തിന് തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. 

കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചവരെയാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെയും ചോദ്യം ചെയ്യും. കേസിൽ സത്യം പുറത്ത് കൊണ്ടുവരാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീജിത്ത് അറിയിച്ചിരുന്നു. അതേസമയം, താൻ ജീവിതത്തിൽ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നാണ് ദിലീപ് നൽകിയ മൊഴി. കോടതിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണിച്ചപ്പോൾ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയിൽ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed