ഇന്ത്യയിൽ 43,654 പേര്‍ക്ക് കൂടി കോവിഡ്: പകുതി കേസുകളും കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 640 പേര് രോഗം ബാധിച്ചു മരിച്ചു. 3,99,436 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 4,22,022 പേരുടെ ജീവന് ഇതുവരെ കോവിഡ് കവര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ. പുതിയ രോഗികളില്‍ പകുതിയോളവും കേരളത്തിലാണ്.