താനൂർ വിദ്യാർഥിനികളെ കണ്ടെത്തിയ പോലീസിനെ അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി

താനൂരിൽ നിന്ന് കാണാതായ ഹയർ സെക്കൻഡറി വിദ്യാർഥിനികളെ എത്രയും പെട്ടെന്ന് കണ്ടെെത്തിയ കേരള പോലീസിനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിവരങ്ങൾ രക്ഷിതാക്കളെയും പോലീസിനെയും യഥാസമയം അറിയിച്ച സ്കൂൾ അധികൃതരും അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് ആവശ്യമുള്ള കൗൺസിലിംഗ് അടക്കമുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ഇതിനാവശ്യമായി നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയെന്നും ശിവൻകുട്ടി വ്യക്തമാക്കി.
adswdsfdgs