തുർക്കിക്ക് 1.78 ബില്യൺ ഡോളർ സഹായവുമായി ലോകബാങ്ക്


തുർക്കിക്ക് 1.78 ബില്യൺ ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ച് ലോകബാങ്ക്. രാജ്യത്തും അയൽരാജ്യമായ സിറിയയിലും 20,000-ത്തിലധികം പേരുടെ ജീവൻ അപഹരിച്ച ഭൂകമ്പത്തെ തുടർന്നുള്ള ദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ധനസഹായം. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20,000 കടന്നു. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഇന്ത്യൻ സംഘം എത്തിയിട്ടുണ്ട്. തുർക്കിയിൽ ദേശീയ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം ചേർന്ന് രക്ഷാദൗത്യം വേഗത്തിലാക്കാൻ 51 പേരെക്കൂടി ഇന്ത്യ അയച്ചതായി ദേശീയ ദുരന്ത നിവാരണ സേനാ ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു.

യുദ്ധ മുഖത്ത് നിന്ന് യുക്രൈൻ റെസ്ക്യൂ വിദഗ്ധതരും തുർക്കിയിൽ എത്തിച്ചേർന്നു. കീവിൽ നിന്നും 88 പേർ അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാജ്യത്ത് എത്തിയത്. തെരച്ചിൽ-രക്ഷാപ്രവർത്തന ടീം, ഡോക്ടർമാർ, നായകൾ, അഗ്നിശമന സേനാംഗങ്ങൾ എന്നിവരാണ് സംഘത്തിലുള്ളത്. തുർക്കിയിലെയും സിറിയയിലെയും രക്ഷാപ്രവർത്തകർ ശ്രമകരമായ ജോലി തുടരുകയാണ്. മരണ നിരക്ക് ഉയരാനാണ് സാധ്യത.

article-image

adssadfjb

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed