യുക്രൈന് യൂറോപ്യൻ യൂണിയന്റെ 3 ബില്യൺ യൂറോ സഹായം


യുദ്ധക്കെടുതിയിൽ കഷ്ടപ്പെടുന്ന യുക്രൈന് 3 ബില്യൺ യൂറോ സഹായം നൽകി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള 18 ബില്യൺ യൂറോ സാമ്പത്തിക സഹായ പാക്കേജിന്റെ ആദ്യ ഗഡുവായ 3 ബില്യൺ യൂറോ യുക്രെയ്നിന് ലഭിച്ചതായി ധനമന്ത്രി സെർജി മാർചെങ്കോ വെളിപ്പെടുത്തി. 3 ബില്യൺ യൂറോ എന്നാൽ 3.26 ബില്യൺ ഡോളറാണ്. യുക്രെയ്നിന് വലിയ ഇളവുകളോടെയാണ് സാമ്പത്തിക സഹായ പാക്കേജ് നൽകിയിരിക്കുന്നത്. യുക്രൈനിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ പിന്തുണ നൽകിയ യൂറോപ്യൻ യൂണിയൻ പങ്കാളികളോട് നന്ദി അറിയിക്കുകയാണെന്നും മാർചെങ്കോ ട്വിറ്ററിൽ കുറിച്ചു.

റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ പാർപ്പിട സമുച്ചയത്തിലുണ്ടായിരുന്ന 40 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണമുണ്ടായ ഡിസ്നിപ്രോ നഗരത്തിലേക്ക് കൂടുതൽ ആയുധങ്ങൾ വിന്യസിക്കാനൊരുങ്ങുകയാണ് യുക്രൈൻ. ബഖ്മുട്ടിനും അവ്ദികയ്ക്കും ചുറ്റുമുള്ള 25 നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യൻ ആക്രമണമുണ്ടായതായി യുക്രൈൻ ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യൻ സൈന്യം നവംബറിൽ ഉപേക്ഷിച്ച പ്രദേശിക തലസ്ഥാനമായ ഖേർസൺ ഉൾപ്പെടെ നിരവധി പട്ടണങ്ങളിൽ റഷ്യൻ സേന മിസൈൽ ആക്രമണം നടത്തിയിരുന്നു. ശനിയാഴ്ച ഡിനിപ്രോയിൽ നടന്ന മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളുമുണ്ടായിരുന്നു. 25 പേരെ ഇനിയും കണ്ടെത്താനുണ്ട്.

റഷ്യൻ ആക്രമണത്തിന് ശേഷം 39 പേരെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയത്. യുദ്ധത്തിൽ മുന്നേറാൻ റഷ്യ പുതിയ ശ്രമങ്ങൾ നടത്തുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകളും 14 ചലഞ്ചർ 2 വാഹനങ്ങളും നൂറ് കണക്കിന് കവചിത വാഹനങ്ങളും യുക്രൈന് നൽകാമെന്ന് ബ്രിട്ടൺ തിങ്കളാഴ്ച അറിയിച്ചിരുന്നു.

article-image

dsffdsf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed