ചൈനീസ് മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു


96-ാം വയസിലാണ് ചൈനയുടെ മുന്‍ നേതാവിന്റെ അന്ത്യം. ചൈനീസ് ഔദ്യോഗിക മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞാണ് ജിയാങ് സെമിന്റെ നിര്യാണം.ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ജിയാങ് ചൈനയില്‍ അധികാരത്തില്‍ എത്തുന്നത്. സെമിന്റെ അധികാര സമയത്ത് കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ പിടിമുറുക്കുകയും രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്തതോടെ ചൈന ലോക ശക്തികളിലൊന്നായി വളര്‍ന്നു.

1997ല്‍ ഹോങ്കോംഗ് സമാധാനപരമായി കൈമാറ്റം ചെയ്തതില്‍ നിര്‍ണായക പങ്കാണ് ജിയാങ് സെമിന്‍ വഹിച്ചത്.ലോക വ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ കടന്നുവരവിനും ജിയാങ് കാരണമായി. 1993ലാണ് ജിയാങ് അധികാരത്തിലെത്തുന്നത്. 2003 വരെ ചൈനയുടെ പ്രസിഡന്റായി തുടര്‍ന്നു. 1989 മുതല്‍ 2002 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. 1989 മുതല്‍ 2004 വരെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനായും ജിയാങ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed