പ്രതിസന്ധിയിലായ ജനതയെ ‘ഷോക്കടിപ്പിച്ച്’ ശ്രീലങ്കൻ സർക്കാർ; വൈദ്യുതി നിരക്ക് 264 ശതമാനം വരെ വർധിപ്പിച്ചു


സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയിൽ ശ്രീലങ്കൻ സർക്കാർ വൈദ്യുത പ്രതിമാസ ചാർജ് 264 ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ശ്രീലങ്കയിലെ പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷന്റെ പുതിയ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചു.

വ്യത്യസ്ത ഉപഭോഗ യൂണിറ്റുകൾക്ക് വ്യത്യസ്ത വില പ്ലാനുകൾ ബാധകമായിരിക്കുമെന്ന് എക്കണോമി നെക്സ്റ്റ് റിപ്പോർട്ട് ചെയ്തു.നിലവിൽ 616 മില്യൺ ഡോളറിന്റെ വൻ നഷ്ടം നേരിടുന്ന സിലോൺ ഇലക്ട്രിസിറ്റി ബോർഡ് (സിഇബി) ഒമ്പത് വർഷത്തിനിടെ ഇതാദ്യമായാണ് വൈദ്യുതി വില വർധിപ്പിക്കുന്നത്. ഫോറെക്സിൽ 60 ശതമാനത്തിന് മുകളിൽ വരുമാനമുള്ളവർ വൈദ്യുതി ബില്ലുകൾ ഡോളറിൽ അടയ്‌ക്കേണ്ടി വരും.

30 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 264 ശതമാനവും 30 നും 60 നും ഇടയിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 211 ശതമാനവുമാണ് നിരക്ക് വർധന.അതേസമയം 60 മുതൽ 90 വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് 125 ശതമാനം ഈടാക്കും.

ഇതോടെ പ്രതിമാസ വൈദ്യുതി നിരക്ക് ശരാശരി 75 ശതമാനം വർധിക്കും. അതേസമയം, സാമ്പത്തിക സ്ഥിരത കൈവരിക്കുന്നത് വരെ സിഇബി ജീവനക്കാർക്ക് ബോണസ് നൽകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. നെറ്റ് മീറ്ററിംഗ്, നെറ്റ് അക്കൗണ്ടിംഗ് സ്‌കീമുകൾക്ക് കീഴിൽ സോളാർ മേൽക്കൂരയുള്ള റീട്ടെയിൽ ഉപഭോക്താക്കളിൽ നിന്ന് വൈദ്യുതി ബോർഡിന് നിർദ്ദേശിച്ച ഒരു നിശ്ചിത തുക പ്രതിമാസം ഈടാക്കും.

എക്കണോമി നെക്സ്റ്റ് അനുസരിച്ച്, ഏറ്റവും ചെലവ് കുറഞ്ഞ രീതി ഉപയോഗിച്ചാണ് പുതിയ താരിഫുകൾ തയ്യാറാക്കിയതെന്ന് പിയുസിഎസ്എൽ ചെയർമാൻ പ്രഖ്യാപിച്ചു. ഫോറെക്സിൽ 60 ശതമാനത്തിന് മുകളിൽ വരുമാനമുള്ള ആളുകൾക്ക് വൈദ്യുതി ബില്ലുകൾ ഡോളറിൽ അടയ്‌ക്കേണ്ടി വരും, കൂടാതെ പ്രസ്തുത വിഭാഗത്തിൽ പെടുന്ന ഉപഭോക്താക്കൾക്കും 1.5 ശതമാനം കിഴിവ് ലഭിക്കും. ആഗോള വിപണിയിലെ വിലക്കയറ്റവും യുദ്ധസാഹചര്യവും കാരണമാണ് വൈദ്യുതി ബില്ലുകൾ വർധിപ്പിച്ചതെന്ന് പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷൻ ചെയർമാൻ ജനക രത്നായകെ പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed