സർക്കാരിനെ വിമർശിച്ചു; പാകിസ്താനിൽ മാദ്ധ്യമ പ്രവർത്തകൻ രാജ്യദ്രോഹത്തിന് അറസ്റ്റിൽ; ചാനലും അടച്ച് പൂട്ടി


പാകിസ്താനിൽ സർക്കാരിനെ വിമർശിച്ച മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ. എആർവൈ ന്യൂസ് സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അമ്മാദ് യൂസഫിനെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ചാനലിന്റെ സംപ്രേഷണവും സർക്കാർ ഇടപെട്ട് നിർത്തിവെച്ചു. രാജ്യ വിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്‌തെന്ന് ആരോപിച്ചാണ് ചാനലിന് സർക്കാർ പൂട്ടിട്ടത്.

രാവിലെയോടെയായിരുന്നു യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. വാറന്റ് പോലുമില്ലാതെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പോലീസ് യൂസഫിനെ ബലം പ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നു.വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറകൾ പോലീസ് സംഘം നശിപ്പിച്ചെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അറസ്റ്റിന് പിന്നാലെ ചാനലിന്റെ സംപ്രേഷണം സർക്കാർ വിലക്കുകയായിരുന്നു. നേരത്തെ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ പാകിസ്താൻ ഇലകട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ചാനലിന് നോട്ടീസ് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. പാകിസ്താൻ സൈന്യത്തെ അനുകൂലിച്ചും, സർക്കാരിനെ വിമർശിച്ചും വാർത്തകളും പരിപാടികളും സംപ്രേഷണം ചെയ്തതാണ് സർക്കാരിനെ ചൊടിപ്പിച്ചത്.

സംഭവത്തിൽ പാകിസ്താൻ ഇലട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയ്‌ക്ക് മുൻപിൽ ഹാജരാകാൻ എആർവൈ ന്യൂസ് സിഇഒയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed