ഔഷധ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവുമായി ഇന്ത്യ


നടപ്പു സാമ്പത്തിക വർഷം രാജ്യത്ത് നിന്നുള്ള ഔഷധ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഔഷധ കയറ്റുമതി 1,457 ഡോളറിലെത്തി. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 4.22 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021- 22 ൽ കയറ്റുമതി വരുമാനം 2,462 കോടി ഡോളറായിരുന്നു.

നടപ്പു സാമ്പത്തിക വർഷം ജൂലൈയിൽ 0.32 ശതമാനത്തിന്റെയും, ഓഗസ്റ്റിൽ 5.45 ശതമാനത്തിന്റെയും നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, സെപ്തംബറിൽ ഔഷധ കയറ്റുമതി പോസിറ്റീവ് 8.47 ശതമാനത്തിലേക്കാണ് കുതിച്ചുയർന്നത്. ഇന്ത്യൻ ഔഷധങ്ങളുടെ മുഖ്യ വിപണി പ്രധാനമായും അഞ്ച് മേഖലകളാണ്. അമേരിക്ക, കാനഡ, മെക്സിക്കോ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഔഷധങ്ങൾ കയറ്റുമതി ചെയ്യുന്നത്.

article-image

AQ

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed