സീറ്റ് വിഭജനത്തില്‍ തര്‍ക്കം; ബിഹാറിൽ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരാസ് രാജിവച്ചു


ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനത്തിന് പിന്നാലെ തുറന്ന അതൃപ്തിയുമായി ആർഎൽജെപി. ആർഎൽജെപി അധ്യക്ഷൻ പശുപതി കുമാർ പരാസ് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. തെരഞ്ഞെടുപ്പിൽ ആർഎൽജെപിക്ക് സീറ്റ്‌ നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജ്യം. തെരഞ്ഞെടുപ്പിൽ സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാനും നീക്കം. ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

ബിഹാറിലെ എൻഡിഎ സീറ്റ്‌ വിഭജനം ഇന്നലെയാണ് പൂർത്തിയായത്. എന്നാൽ എൻഡിഎയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ആർഎൽജെപിക്ക് ഇത്തവണ സീറ്റ്‌ നൽകിയില്ല. ആർഎൽജെപി മുന്നോട്ടുവച്ച ആവശ്യം അംഗീകരിക്കാതെയാണ് സീറ്റ്‌ വിഭജനം പൂർത്തിയാക്കിയത്.ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 5സീറ്റുകൾ നൽകിയതും ആർഎൽജെപിയെ ചൊടുപ്പിച്ചു. പരസ്യ അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പശുപതി പരാസ് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. സഖ്യം ഉപേക്ഷിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് നീക്കം.

ബിഹാറിൽ ബിജെപി 17 സീറ്റുകളിലും, ജെഡിയു 16സീറ്റുകളിലും ബാക്കിയുള്ള സീറ്റുകളിൽ, ജിതൻ മാഞ്ചിയുടെ എച്ച്എഎം ഒരു സീറ്റിലുമായാണ് മത്സരിക്കുക. മഹാരാഷ്ട്രയിൽ ബാല്‍താക്കറെയുടെ മരുമകനായ രാജ് താക്കറെയെ എന്‍ഡിഎയുടെ ഭാഗമാകാനുള്ള ശ്രമങ്ങളും ബിജെപി ആരംഭിച്ചു.ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. പട്ടികയിൽ കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ ആകും പ്രഖ്യാപിക്കുക. ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി മറ്റു പാർട്ടികളിലെ നേതാക്കളെ ഒപ്പം നിർത്താനുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്

article-image

edeededede

You might also like

  • Lulu Exchange
  • Straight Forward

Most Viewed