മൂർഖനെ പിടികൂടിയ ശേഷം ചുംബിക്കാൻ ശ്രമം; യുവാവിന് കടിയേറ്റു


മൂർഖനെ പിടികൂടിയ ശേഷം ചുംബിക്കാൻ ശ്രമിച്ച യുവാവിന് കടിയേറ്റു. കർ‍ണാടകയിൽ‍ ശിവമോഗജില്ലയിലെ ഭദ്രാവതിയിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ‍ മീഡിയയിൽ‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാമ്പിനെ പിടികൂടിയ യുവാവ് ആൾ‍ക്കൂട്ടത്തിന് മുന്നിൽ‍ വെച്ച് പാമ്പിന്റെ തലയിൽ‍ ചുംബിക്കാന്‍ ശ്രമിക്കവെ പാമ്പ് തിരിഞ്ഞ് യുവാവിന്റെ ചുണ്ടിൽ‍ കൊത്തുകയായിരുന്നു. 

തുടർ‍ന്ന് കയ്യിൽ‍ നിന്ന് താഴെ വീണ പാമ്പ് ഇഴഞ്ഞു പോകുന്നതും മറ്റൊരാൾ‍ ഇതിനെ പിടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ‍ കാണാം. കടിയേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും, അപകട നില തരണം ചെയ്തതായും റിപ്പോർ‍ട്ടുണ്ട്. വൈറലാകാനായി എന്തും ചെയ്യുന്നവരാണ് ഇപ്പോഴത്തെ യുവാക്കളെന്ന വിമർ‍ശനവുമായാണ് പലരും സോഷ്യൽ‍ മീഡിയയിൽ‍ വീഡിയോ പങ്കുവെക്കുന്നത്.

article-image

dgxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed