എൻജിൻ കവർ ഊരിവീണു; മുന്നറിയിപ്പ് അവഗണിച്ച് വിമാനം പറന്നു


മുംബൈ വിമാനത്താവളത്തിൽ റൺവേയിൽ ഊരിവീണ എൻജിൻ കവർ ഉപേക്ഷിച്ച് വിമാനം പറന്നു. 70 പേരുമായി ഗുജറാത്തിലേക്ക് പുറപ്പെടുകയായിരുന്ന അലയൻസ് വിമാനമാണ് എൻജിൻ കവർ ഇല്ലാതെ പറന്നത്.  എടിആർ 72−600 വിമാനം പിന്നീട് ഗുജറാത്തിലെ ഭുജിൽ സുരക്ഷിതമായി ഇറങ്ങി. സംഭവത്തിൽ വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനം പറന്നുയരുന്നതിനിടെയാണ് എഞ്ചിൻ കവർ താഴെ വീണത്. ടേക്ക്‌ഓഫ് നിരീക്ഷിച്ചിരുന്ന എയർ ട്രാഫിക് കൺട്രോൾ ഉടൻ തന്നെ പൈലറ്റിന് മുന്നറിയിപ്പ് നൽകി. എന്നാൽ യാത്ര തുടരാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. 

എൻജിൻ കവർ നഷ്ടപ്പെടുന്നത് വിമാനത്തിന്‍റെ പറക്കലിൽ ഗുരുതര പ്രശ്നം ഉണ്ടാക്കില്ലെങ്കിലും വായുപ്രവാഹത്തിന് വിധേയമായാൽ എഞ്ചിൻ ഘടകങ്ങളെ ബാധിച്ചേക്കാം. എന്നാൽ വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കാൻ പൈലറ്റിനു സാധിച്ചു. വിമാനത്തിൽ നാല് ജീവനക്കാരും ഒരു എയർക്രാഫ്റ്റ് മെയിന്‍റനൻസ് എഞ്ചിനീയറും ഉൾപ്പെടെ 70 പേരാണ് ഉണ്ടായിരുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed