കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു


വീട്ടിൽ ഉറങ്ങി കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ ഇന്ന് പുലർച്ചെ 3 മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വല്യച്ഛൻ പുലർച്ചെ പശുവിനെ കറുക്കുന്നതിനായി പുറത്തിറങ്ങിയ സമയത്താണ് സംഭവം. വല്യച്ഛൻ പശു തൊഴുത്തിലേക്ക് പോയ സമയം വീടിനകത്ത് കയറിയ അക്രമി ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. കാതിലെ ആഭരണങ്ങൾ കവർന്ന ശേഷം വീടിന് 500 മീറ്റർ അകലെ പെൺകുട്ടിയെ ഉപേക്ഷിച്ചു.

തൊട്ടടുത്ത വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ച ശേഷം ഈ വീട്ടുകാരോട് പെൺകുട്ടി വിവരം പറഞ്ഞു. ഇവർ കുട്ടിയെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. പെൺകുട്ടി ഇപ്പോൾ ജില്ലാ ശുപത്രിയിൽ ചികിൽസയിലാണ്. ജില്ലാ പൊലീസ് മേധാവി പി. ബി ജോയി, ഡി.വൈ.എസ്.പി. ഹോസുർഗ് ഇൻസ്പെക്ടർ എം പി. ആസാദ് ഉൾപ്പെടെ സ്ഥലത്തെത്തി. വ്യാപക അന്വേഷണം പ്രതിക്കായി തുടരുകയാണ്. സി.സി. ടി. വി ഉൾപ്പെടെ പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.

article-image

േന്ംന

You might also like

  • Lulu Exchange
  • Straight Forward

Most Viewed