ക്യാമ്പസിൽ കാമുകിയെ വെടിവച്ച് കൊന്നതിനു ശേഷം വിദ്യാർത്ഥി ജീവനൊടുക്കി

കാമുകിയെ ക്യാമ്പസിൽ വച്ച് വെടിയുതിർത്ത് കൊലപ്പെടുത്തിയതിനു ശേഷം ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിലെ ശിവ് നാടാർ സർവകലാശാലയിലാണ് സംഭവം. രണ്ട് വിദ്യാർത്ഥികൾക്കും 21 വയസാണ്.
വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം നടന്നത്. മൂന്നാം വർഷം ബിഎ സോഷ്യോളജി വിദ്യാർത്ഥി അനുജ് സിംഗ് ആണ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച ഇരുവരും സർവകലാശാലയിലെ ഡൈനിങ്ങ് ഹാളിനരികിൽ വച്ച് കണ്ട് സംസാരിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷം അനുജ് സുഹൃത്തിനെ പിസ്റ്റൾ കൊണ്ട് വെടിവച്ച് കൊന്നതിനു ശേഷം തൻ്റെ ഹോസ്റ്റൽ മുറിയിലേക്കോടി അവിടെ വച്ച് സ്വയം വെടിവച്ച് ജീവനൊടുക്കി.