ആഗോള തീവ്രവാദി പട്ടികയിൽ അബ്ദുൽ റഹ്മാൻ മാക്കിയെ ഉൾപ്പെടുത്തി യു.എൻ സുരക്ഷാ സമിതി

യു.എൻ സുരക്ഷാ സമിതി പാക് തീവ്രവാദി അബ്ദുൽ റഹ്മാൻ മാക്കിയെ ആഗോള തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി. ഐ.എസ്.ഐ.എൽ, അൽഖ്വയ്ദ ഉപരോധ സമിതിയാണ് മാക്കിയെയും തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയത്.
ലശ്കറെ ത്വയിബ അംഗമാണ് മാക്കി. ഇയാളെ ആഗോള തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ കഴിഞ്ഞ വർഷം ചൈനയാണ് അതിന് തടസം നിന്നത്. ഈ സംഭവത്തിൽ 2022 ജൂണിൽ ഇന്ത്യ ചൈനയെ വിമർശിച്ചിരുന്നു.
2023 ജനുവരി 16നാണ് സുരക്ഷാ സമിതിയുടെ തീവ്രവാദി പട്ടികയിൽ അബ്ദുൽ റഹ്മാൻ മാക്കിയെ ഉൾപ്പെടുത്തുന്നത്. ഇന്ത്യയും യു.എസും മാക്കിയെ നേരത്തെ തന്നെ ആഭ്യന്തര നിയമ പ്രകാരം തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുക, തീവ്രവദത്തിന് ഫണ്ട് കണ്ടെത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇയാൾ ഇന്ത്യയിൽ നടപ്പാക്കിയിരുന്നു. ലശ്കറെ ത്വയിബ മേധാവി ഹാഫിസ് സഈദിന്റെ ബന്ധുവാണ് മാക്കി.
bcbb