വോയ്‌സ്‌ ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ്‌ ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഹിദ്ദ്മായി സഹകരിച്ചു കൊണ്ട് ഹിദ്ദ് എംഎം ഈ ടി സി ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വർഷക്കാലയളവിലെ സംഘടനയുടെ ആറാമത് മെഡിക്കൽ ക്യാമ്പ് ആയിരുന്നു ഇത്. ക്യാമ്പ് ഇരുന്നൂറിൽ പരം ആളുകൾ പ്രയോജനപ്പെടുത്തി.

വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ പ്രസിഡന്റ്‌ ഗോകുൽ കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ഐ സി ആർ എഫ് കോർ അംഗവും വോയ്‌സ് ഓഫ് ആലപ്പി കുടുംബാംഗവും കൂടിയായ അജയകൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി നിതിൻ ചെറിയാൻ സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ്‌ സിബിൻ സലിം, വോയ്‌സ് ഓഫ് ആലപ്പി ആക്ടിങ് സെക്രട്ടറി ജോഷി നെടുവേലിൽ, അൽ ഹിലാൽ മാർക്കറ്റിംഗ് ഇൻചാർജ് അരുൺ എന്നിവർ ആശംസകൾ നേർന്നു. വോയ്‌സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം ആമുഖ പ്രസംഗം നടത്തി. മുഹറഖ് ഏരിയ ട്രഷറർ രാജേഷ് കുമാർ നന്ദി രേഖപ്പെടുത്തി.

article-image

gjujghghgh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed