പാൻ ബഹറിൻ 17ാം വാർഷികവും അവാർഡ് ദാന ചടങ്ങും 26ന്


സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) 17ാമത് വാർഷികവും അവാർഡ് ദാന ചടങ്ങും ഈ മാസം 26ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 26ന് രാവിലെ 11.30ന് ബാൻ സാങ്ങ് തായി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥിയാകും. പാൻ ബഹറൈൻ വർഷംതോറും നൽകി വരാറുള്ള പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് ഈ വർഷം അങ്കമാലിയിൽ സാമൂഹിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്ന, മൂക്കന്നൂർ സ്വദേശി. വി.പി. ജോർജിന് സമ്മാനിക്കും. പുതുതായി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന വാർഷിക ഭവനദാന പദ്ധതി ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്യുമെന്നും പാൻഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

article-image

dfggffgd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed