ക്രി​പ്​​റ്റോ ക​റ​ന്‍​സി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കരുത് ; മുന്നറിയിപ്പുമായി ബ​ഹ്​​റൈ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്


ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനെതിരെ ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ റഷീദ് അല്‍ മിഅ്റാജ് മുന്നറിയിപ്പ് നല്‍കി.ഇതിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതും അപകട സാധ്യത കൂടുതലാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്രിപ്റ്റോ കറന്‍സികള്‍ യഥാര്‍ഥ കറന്‍സികളായി കണക്കാക്കുന്നില്ല. മറിച്ച്‌ അവ മറ്റ് ആസ്തികള്‍ പോലുള്ള ആസ്തികളാണ്. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച പരസ്യങ്ങള്‍ വരുകയും അതില്‍ പലരും ഏര്‍പ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. അപകട സാധ്യത കൂടുതലുള്ളതിനാല്‍ ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏര്‍പ്പെടുന്നത് വളരെ ജാഗ്രതയോടെയായിരിക്കണമെന്നും പലരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed