അനുസ്മരണ യോ​ഗം സംഘടിപ്പിച്ചു


മാധ്യമപ്രവര്‍ത്തകന്‍  ജോമോൻ കുരിശുങ്കലിന്റെ  ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ബഹ്‌റൈൻ കോട്ടയം പ്രവാസി ഫോറം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ്‌ ബോബി പാറയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഷിബു എബ്രഹാം സ്വാഗതം പറഞ്ഞു. പി വി രാധാകൃഷ്‌ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. ഷിനോയ് പുളിക്കൽ മോഡറേറ്റർ ആയ യോഗത്തിൽ കെ പി എഫ് മുൻ പ്രസിഡന്റ് സോണിസ് ഫിലിപ്പ്, ഐ  സി ആർ എഫ്  ചെയര്‍മാന്‍ ഡോക്ടർ ബാബു രാമചന്ദ്രൻ, ഫ്രാൻസിസ് കൈതാരത്ത്, ഷിജു പുന്നവേലിൽ, രാജു കല്ലുംപുറം, ജോയ് വെട്ടിയാടാൻ, ബിനു കുന്നന്താനം, പ്രവീൺ കൃഷ്ണ, ബോബി തേവേരിൽ, എബ്രഹാം ജോൺ, പ്രവീൺ നായർ, ചെമ്പൻ ജലാൽ, ചാൾസ് ആലുക്ക,  വിനു ക്രിസ്റ്റി, സോജി മാത്യു , ക്രിസ്റ്റോ ജോസഫ് , മുഹമ്മദ് സാജിദ്, തുടങ്ങിയവരും സംസാരിച്ചു. കോട്ടയം പ്രവാസി ഫോറം വൈസ് പ്രസിഡന്റ്  സജീവ് ചാക്കോ നന്ദി പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed