ബഹ്റൈനിൽ 7434 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചു


ബഹ്റൈനിൽ ഇന്നലെ 7434 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 59033 ആയി ഉയർന്നു. ഇന്നലെ 29170 പേരിലാണ് കോവിഡ് രോഗ പരിശോധനകൾ നടത്തിയത്.  നിലവിൽ 173 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 21 പേരുടെ നില ഗുരുതരമാണ്. അതേസമയം ഇന്നലെ 5917 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,928 ആയി. 

ഇതുവരെയായി  12,26,114 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,95,735 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,45,298 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കുവാനും, മാസ്ക് എപ്പോഴും ധരിക്കുവാനും ആരോഗ്യമന്ത്രാലയം അധികൃതർ ഓർമ്മിപ്പിച്ചു.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed