ഡൽഹിയിൽ വായ്പയുടെ പേരിൽ തർക്കം; 54കാരിയെ കൊലപ്പെടുത്തി


സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ ഡൽഹിയിൽ നിത്യസംഭവമാകുന്നു. വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ  വായ്പയുടെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ 54കാരിയെ കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം മൃതദേഹം പ്രാദേശിക ശ്മശാത്തിൽ സംസ്കരിച്ചതായും പൊലീസ് അറിയിച്ചു. മീന വർധവാൻ ആണ് കൊല്ലപ്പെട്ടത്. ജനുവരി രണ്ടുമുതൽ ഇവരെ കാണാതായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് റെഹാൻ, മോബിൻ ഖാൻ, നവീൻ എന്നീ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂലി തൊഴിലാളികൾക്കും മറ്റും പലിശക്ക് പണം കൊടുക്കുന്ന വ്യക്തിയായിരുന്നു മീനയെന്ന് പൊലീസ് കണ്ടെത്തി. പണം കടം കൊടുത്തവർ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് അവർ സമ്മർദ്ദം ചെലുത്താറുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. മീനയുടെ കുടുംബത്തിന്റെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.  

ജനുവരി രണ്ടിന് ഉടൻ വരാമെന്ന് വീട്ടിൽ നിന്നിറങ്ങിയ മീനയെ കാണാതായതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. മോബിനാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലിൽ മോബിൻ കുറ്റം സമ്മതിച്ചു. ശ്മശാനത്തിന്റെ നടത്തിപ്പുകാരനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശമ്ശാനത്തിലെ പുസ്തകത്തിൽ പേര് രേഖപ്പെടുത്താത്തതാണ് പൊലീസിനെ സംശയത്തിലാക്കിയത്. പ്രതികൾ 5000 രൂപ കൊടുത്ത് ശ്മശാന നടത്തിപ്പുകാരനെ സ്വാധീനിച്ചതായും പൊലീസ് പറഞ്ഞു.

article-image

ൂഹിൂ

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed