ഡൽഹി മദ്യനയക്കേസ്; മനീഷ് സിസോദിയയെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു


ഡൽഹി മദ്യനയക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മലയാളി വ്യവസായിയും ആംആദ്മി പാർട്ടി നേതാവുമായ വിജയ് നായർ  ഉൾപെടെ ഏഴുപേരെ പ്രതി ചേർത്തുള്ള കുറ്റപത്രത്തിൽ സിസോദിയയുടെ പേർ ഉൾപെടുത്തിയിട്ടില്ല. ഹൈദരാബാദിലെ വ്യവസായിയായ അഭിഷേക് ബോയിന്‍പള്ളി,  മദ്യവ്യാപാരി സമീർ‍ മഹേന്ദ്രു, ബോയിന്‍പള്ളിയുടെ സഹായി അരുൺ പിള്ള, മുത്തു ഗൗതം, എക്സൈസ് വകുപ്പിൽ‍ മുമ്പ് ജോലി ചെയ്തിരുന്ന രണ്ട് പൊതുപ്രവർ‍ത്തകർ‍ എന്നിവരാണ് കുറ്റപത്രത്തിൽ‍ പേരുള്ള മറ്റുള്ളവർ. ഡൽ‍ഹി റോസ് അവന്യൂ കോടതിയിൽ‍ പ്രത്യേക സിബിഐ ജഡ്ജി എംകെ നാഗ്പാലിന് മുമ്പാകെയാണ് സിബിഐ കുറ്റപത്രം സമർ‍പ്പിച്ചത്. 

കേസിൽ നവംബർ 30ന് വാദം കേൾക്കും. മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ഡൽ‍ഹി എക്‌സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ. 

article-image

yutyu

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed