അമർനാഥ് തീർത്ഥാടനം ആരംഭിച്ചു


അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര ആരംഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ മുഴുവൻ കനത്ത ജാഗ്രതയിൽ. നിലവിലുള്ള സൈനികരെ കൂടാതെ ഏതാണ്ട് 40,000 പുതിയ ട്രൂപ്പുകളെ കൂടെ കശ്മീരിൽ വിന്യസിച്ചിട്ടുണ്ട്.

ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, എസ്എസ്ബി എന്നീ സൈനിക വിഭാഗങ്ങളെയാണ് സുഗമമായ തീർത്ഥാടനം ഉറപ്പു വരുത്താൻ വേണ്ടി കേന്ദ്ര സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പോലീസും മുൻപേ തന്നെ താഴ്‌വരയിൽ സജ്ജരാണ്. ആദ്യബാച്ച് അമർനാഥ് തീർത്ഥാടകരെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ബേസ്ക്യാമ്പിൽ നിന്നും യാത്രയാക്കി. പുലർച്ചെ നാലുമണിയോടെ, ഭഗവതിനഗർ ക്യാമ്പിൽ നിന്നുമാണ് അവർ യാത്ര ആരംഭിച്ചത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed