പ്രവീണ്‍ നെട്ടാരു കൊലകേസ്: എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു


യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ പി എഫ് ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. 2047 ല്‍ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ലക്ഷ്യമിട്ട് നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കില്ലര്‍ സ്‌ക്വാഡിന് രൂപം നല്‍കിയെന്നും NIA കുറ്റപത്രത്തില്‍ പറയുന്നു. പി എഫ് ഐയുടെ 20 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം .

2022 ജൂലൈ 26നാണ് കര്‍ണ്ണാടക ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ ഗ്രാമത്തില്‍ വെച്ച് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ പി എഫ് ഐ യിലെ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നത്. ഈ കേസിലാണ് എന്‍ ഐ എ , പി എഫ് ഐക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള കുറ്റപത്രം ബാംഗ്ലൂര്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഇസ്ലാമിക രാഷ്ട്രം ലക്ഷ്യമിട്ട് പി എഫ് ഐ നടത്തിയ കൊലപാതകമെന്നാണ് എന്‍ ഐ എ പ്രവീണ്‍ നെട്ടാരു വധത്തെക്കുറിച്ച് കുറ്റപത്രത്തില്‍ പറയുന്നത്.

2047 ല്‍ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ പി എഫ് ഐ രൂപികരിച്ച കില്ലര്‍ സ്‌ക്വാഡാണ് കൊല നടത്തിയത്. കേസില്‍ 20 പേരെയാണ് NIA പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ആറുപേരോളം ഒളിവില്‍ ആണെന്നും ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും എന്‍ ഐ എ കുറ്റപത്രത്തില്‍ പറയുന്നു.

സമൂഹത്തില്‍ ഭീകരത, വര്‍ഗീയ വിദ്വേഷം, അശാന്തി എന്നിവ സൃഷ്ടിക്കുന്നതിനും ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനുമുള്ള അജണ്ടയുടെ ഭാഗമായി തങ്ങളുടെ ശത്രുക്കളെ കൊലപ്പെടുത്തുന്നതിനായി PFI ‘സര്‍വീസ് ടീമുകള്‍’ അല്ലെങ്കില്‍ ‘കില്ലര്‍ സ്‌ക്വാഡുകള്‍’ എന്ന രഹസ്യ ടീമുകള്‍ രൂപീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി എന്ന് എന്‍ ഐ എ കുറ്റപത്രത്തില്‍ വ്യക്തമാക്കി.

article-image

CGHFGHGFH

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed