മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ തടയില്ല; എണ്ണം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി


മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹരജി ഹൈക്കോടതി തള്ളി. അതേസമയം, പേഴ്സണൽ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് കോടതി നിർദേശിച്ചു.പേഴ്സണൽ സ്റ്റാഫിന്റെ നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും പൊതു വിഞ്ജാപനം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.  

പേഴ്സണൽ സ്റ്റാഫിന്റെ നിയമനം സർക്കാരിന്റെ നയപരമായ കാര്യമാണെന്നും അതിൽ ഇടപെടാനാകില്ലെന്നും ചൂണ്ടികാണിച്ചാണ് കോടതി ഹരജി തള്ളിയത്. പെൻഷൻ തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.   പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കുന്നതും പരിധി നിശ്ചയിക്കുന്നതും നല്ലതാണെന്ന നിർദേശം കോടതി മുന്നോട്ട് വെക്കുകയും ചെയ്തു.

article-image

5yr

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed