പള്ളിയില്‍ നിക്കാഹിന് സാക്ഷിയായി വധു; വേദിയില്‍ വച്ച് മഹറും സ്വീകരിച്ചു


കാലങ്ങളായി പിന്തുടരുന്ന രീതികളില്‍ നിന്ന് വ്യത്യസ്തമായി പള്ളിയില്‍ നടത്തിയ നിക്കാഹ് കര്‍മ്മത്തില്‍ വധു സാക്ഷിയായി. കുറ്റ്യാടി സ്വദേശി കെ എസ് ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് പാലേരി പാറക്കടവ് ജുമാ മസ്ജിദില്‍ നടന്ന വിവാഹ കര്‍മ്മത്തിന് സാക്ഷിയായത്.

വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമാണ് വരന്‍. വേദിയില്‍ വച്ച് തന്നെ വരനില്‍ നിന്ന് ബഹ്ജ ദലീല മെഹറും സ്വീകരിച്ചു.ബന്ധുക്കള്‍ക്കൊപ്പം ചടങ്ങിനെത്തിയ ബഹ്ജയ്ക്ക് പള്ളിക്കുള്ളില്‍ തന്നെ ഇരിപ്പിടം നല്‍കുകയായിരുന്നു. പണ്ഡിതരോട് ചോദിച്ച് അനുമതി നേടിയ ശേഷമാണ് വധുവിന് പ്രവേശനം നല്‍കിയത് എന്ന് മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇ ജെ മുഹമ്മദ് നിയാസ് പറഞ്ഞു.

സാധാരണ നിക്കാഹ് ചടങ്ങുകള്‍ കാണാന്‍ വധുവിന് അവസരം ലഭിക്കാറില്ല. പൊതുവെ നിക്കാഹിന് ശേഷം വരന്‍ വധുവിന്റെ വീട്ടിയെത്തിയാണ് മഹര്‍ അണിയിക്കാറ്. കഴിഞ്ഞയാഴ്ച്ച ഇതേ മഹല്ലില്‍ നടന്ന ഇ ജെ അബ്ദുറഹീമിന്റെ മകള്‍ ഹാലയുടെ നിക്കാഹ് വേളയില്‍ ഹാലയും മാതാവും വേദിയില്‍ ഉണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed