ചിന്തൻ ശിബിരം; യുഡിഎഫ് വിപുലീകരിക്കുമെന്ന് പ്രഖ്യാപനം


കേന്ദ്ര-സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ചിന്തൻ ശിബിരം പ്രഖ്യാപനം. സംസ്ഥാനത്ത് യുഡിഎഫ് മുന്നണി വിപുലീകരിക്കാൻ കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിൽ തീരുമാനമായി.

മുന്നണി സംവിധാനം വിപുലീകരിച്ച് മുന്നോട്ട് പോകും. എൽഡിഎഫ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പ്രഖ്യാപിച്ചു.

കെപിസിസി മുതൽ ബൂത്ത് തലം വരെ പുനഃസംഘടന നടത്തും. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കും. കാലാനുസൃതമായ സമര രീതി ആവിഷ്ക്കരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്കരിക്കും. ബൂത്ത്‌ തലത്തിൽ മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തും.

കലഹരണ പെട്ട പദാവലി പരിഷ്കരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളും നേടുമെന്ന് ഉറപ്പു വരുത്തും. ഇടതു പക്ഷത്തിനൊപ്പമുള്ള പലരും അസ്വസ്ഥരാണ് ഇത് മുതലെടുക്കാൻ സാധിക്കണം.

സംഘപരിവാറിനെ പോലെ തന്നെയാണ് കേരളത്തിൽ ഇടത് സർക്കാരും പ്രവർത്തിക്കുന്നത്. സാംസ്‌കാരിക, മാധ്യമ പ്രവർത്തകർ ഇവരെ അനുസരിച്ചു മുന്നോട്ട് പോകണമെന്നാണ് പറയുന്നത്. സംസ്ഥാനത്തെ ഒരു മാധ്യമസ്ഥാപനം ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിമാരെ സൃഷ്ടിച്ച സർക്കാരാണ് ഇടത് പക്ഷത്തിന്‍റേത്.

കോൺഗ്രസ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ബാങ്ക് ദേശാസത്കരണം ആണ് രാജ്യത്തെ സാമ്പത്തികമായി സുരക്ഷിതമാക്കിയത്. പിന്നീട് വന്ന മോദി സർക്കാർ രാജ്യത്തിന്‍റെ സാമ്പത്തിക ഘടനയെ തകിടംമറിച്ചു. രാജ്യത്തെ സമ്പദ്ഘടന ഇന്ന് പ്രതിസന്ധിയിലാണ്. കലാകാലങ്ങളിൽ കോൺഗ്രസ്‌ നടപ്പാക്കിയ നേട്ടങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് കാരണം.

കേരളം ഭീകരമായ കടക്കെണിയിലാണ്. മറ്റു കമ്മ്യൂണിസ്റ്റു പാർട്ടികൾക്ക് പോലും നാണക്കേട് വരുന്ന തരത്തിലാണ് ഈ സർക്കാരിന്‍റെ പ്രവർത്തനമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed