ആഭ്യന്തര വകുപ്പിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് പിണറായി വിജയൻ


സംസ്ഥാന ആഭ്യന്തര വകുപ്പിൽ പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ തെറ്റായ സമീപനങ്ങളുള്ളവരുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റായ പ്രവണതയുള്ളവർ ചുരുക്കം ചിലർ മാത്രമാണെന്നും അതിന്‍റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ പോലീസിനെയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും പിണറായി പറഞ്ഞു.  സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരായ വിമർശനങ്ങൾക്ക് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 

പോലീസിലെ തെറ്റ് തിരുത്തുന്നതിനാവശ്യമായ നടപടികളാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  യുവജന രംഗത്തുള്ളവർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കണമെന്നും അലൻ − താഹ വിഷയത്തിൽ മുഖ്യമന്ത്രി പരോക്ഷമായി മറുപടി നൽകി. അകാരണമായി ആരേയും ജയിലിൽ‍ അടയ്ക്കണമെന്ന നിലപാട് സർക്കാരിനില്ലെന്നും യുഎപിഎ കേസിൽ‍ ഉയർ‍ന്ന വിമർ‍ശനങ്ങൾ‍ക്ക് മുഖ്യമന്ത്രി സമ്മേളനത്തിൽ മറുപടി നൽകി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed