200 കോടിയുടെ തട്ടിപ്പ്: നടി നോറ ഫതേഹിയെ ഇഡി ചോദ്യം ചെയ്തു


ന്യൂഡൽഹി: 200 കോടിയുടെ തട്ടിപ്പുകേസിൽ ബോളിവുഡ് നടി നോറ ഫതേഹിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡൽഹി ഓഫീസിൽ ഇന്ന് രാവിലെയാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. നടി ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ടതാണ് കേസ്. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവീന്ദർ സിംഗിന്‍റെ കുടുംബത്തെ കബളിപ്പിച്ച് 200 കോടി സ്വന്തമാക്കിയതിന് ചന്ദ്രശേഖരനെയും ലീന മരിയയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ക്രിമിനൽ‍ ഗൂഡാലോചന, വഞ്ചന, കൊള്ളയടിക്കൽ‍ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ഇവർ‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുമായുള്ള ബന്ധത്തെ കുറിച്ചാണ് ഇഡി പ്രധാനമായും നോറയോട് ചോദിച്ചത്. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാഡസിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed