കേരളത്തിൽ ഏപ്രിൽ ഒന്ന് മുതൽ മരുന്നുകളുടെ വില ഉയരും


കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്ത് ഏപ്രിൽ മുതൽ മരുന്നുകളുടെ വില ഉയരും. ജീവൻ രക്ഷാ മരുന്നുകളുടെ അടക്കം വില വർദ്ധിക്കുന്നതാണ്. മരുന്നുകളുടെ മൊത്തവില സൂചികയിൽ വർഷംതോറും 12.12 ശതമാനം വരെ വില വർദ്ധനവിന് കേന്ദ്രം അനുമതി നൽകിയിരുന്നു. ഇത് പ്രകാരം ഏകദേശം 900−ത്തോളം മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന 384 മോളിക്യൂളുകളുടെ വില ഗണ്യമായി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജീവൻ രക്ഷാ മരുന്നുകളുടെ വിലയിൽ 2 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുള്ളത്.

ജീവൻ രക്ഷാ മരുന്നുകൾ, വേദന സംഹാരികൾ, ഹൃദ്രോഗ മരുന്നുകൾ, ആന്റി− ബയോട്ടിക്സ്, പ്രതിരോധ മരുന്നുകൾ എന്നിവയുടെ വിലയാണ് ഉയരുക. ഇത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. മരുന്നുകളുടെ വില വർദ്ധനവിന് പുറമേ, സ്വർണം, വെള്ളി, രത്നം, വസ്ത്രങ്ങൾ, കുട എന്നിവയുടെ വിലയും ഏപ്രിൽ ഒന്ന് മുതൽ ഉയരുന്നതാണ്. സംസ്ഥാന ബജറ്റിലൂടെ മദ്യത്തിനും, കേന്ദ്ര ബജറ്റിലൂടെ സിഗരറ്റിനും വില ഉയരും.

article-image

436e

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed