റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നതായി എആർ റഹ്‌മാൻ


റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നു എന്ന് വിഖ്യാത സംഗീതജ്ഞൻ എആർ റഹ്‌മാൻ. എത്ര കൂടുതൽ അതിലേക്ക് നോക്കുന്നോ അത്ര കൂടുതൽ അത് വികൃതമാവുകയാണ്. പാട്ട് ആദ്യമായി ചെയ്ത സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വികൃതമായിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.

“എത്ര കൂടുതൽ ഞാൻ അതിലേക്ക് നോക്കുന്നോ, അത്ര കൂടുതൽ അത് വികൃതമാവുകയാണ്. ആ പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യവും വികൃതമാവുകയാണ്. ആളുകൾ പറയും, അത് പുനർവിഭാവനം ചെയ്യുന്നതാണെന്ന്. പുനർവിഭാവനം ചെയ്യാൻ നിങ്ങൾ ആരാണ്. മറ്റൊരാൾ ചെയ്ത പാട്ടുകളെടുക്കുമ്പോൾ ഞാൻ വളരെ ജാഗരൂകനാവാറുണ്ട്. നിങ്ങൾ വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാം. അതൊരു ഗ്രേ ഏരിയ ആണ്. അത് പരിഹരിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം, ഞങ്ങൾക്ക് ഒരു തെലുങ്ക് സംഗീത പരിപാടിയുണ്ടായിരുന്നു. അപ്പോൾ നിർമാതാക്കൾ പറഞ്ഞു, നിങ്ങൾ (മണി രത്നവും എ ആർ റഹ്‌മാനും) ചെയ്ത എല്ലാ പാട്ടുകളും ഇപ്പോഴും വളരെ പുതുമയുള്ളതായി തോന്നുന്നു. 

കാരണം, അത് ഡിജിറ്റൽ മാസ്റ്ററിങ്ങ് ചെയ്തതാണ്. ആ പാട്ടുകൾക്ക് ഇപ്പോഴും മേന്മയുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്നുമുണ്ട്.”− റഹ്‌മാൻ പറഞ്ഞു.

article-image

xhf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed