ഫ്ളിപ്കാർട്ട്: ഓഫർ വിലയിൽ വിവോയുടെ സ്മാർട്ട്ഫോൺ സ്വന്തമാക്കാം


വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ ടി1 5ജി ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം. ഫ്ളിപ്കാർട്ടിലെ ബിഗ് ദസറ സെയിലൂടെയാണ് ഈ സ്മാർട്ട്ഫോൺ ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്നത്. കൂടാതെ, ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാണ്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം.

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2408 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. സ്നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

4ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് വാങ്ങാൻ സാധിക്കുക. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 15,900 രൂപ മുതൽ വിവോ ടി1 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും.

article-image

ag

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed