കോവിഡ് ബാധിച്ച് ബഹ്റൈനിൽ മരണപ്പെട്ടവരുടെ എണ്ണം 1404 ആയി


കോവിഡ് ബാധിച്ച് ബഹ്റൈനിൽ ഒരാൾ കൂടി ഇന്നലെ മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 1404 ആയി. ഇന്നലെ 6708 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 39672 ആയി ഉയർന്നു. ഇന്നലെ 27085 പേരിലാണ് കോവിഡ് രോഗ പരിശോധനകൾ നടത്തിയത്.  നിലവിൽ 109 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ പതിമൂന്ന് പേരുടെ നില ഗുരുതരമാണ്.അതേസമയം ഇന്നലെ 3684 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,20,964 ആയി.  ഇതുവരെയായി  12,22,439 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,92,679 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,35,527  പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി ഫെബ്രവരി 14 വരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed