മരണപ്പെട്ട വ്യക്തികളില്‍ നിന്ന് അവയവം സ്വീകരിക്കാനുള്ള പ്രായപരിധി നീക്കി കേന്ദ്രം


മരണപ്പെട്ട ആളുകളില്‍ നിന്നും അവയവം സ്വീകരിക്കുന്നതിനുള്ള പ്രായപരിധി നീക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. 65 വയസിന് താഴെയുള്ളവര്‍ക്കായിരുന്നു ഇത്തരത്തില്‍ അവയവം സ്വീകരിക്കാന്‍ നേരത്തെ മുന്‍ഗണന ഉണ്ടായിരുന്നത്. എന്നാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും അതിന് അവകാശമുണ്ടന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന പൗരന്മാര്‍ക്ക് അവയവം സ്വീകരിക്കേണ്ട സാഹചര്യങ്ങളില്‍ ബന്ധുക്കളോ മറ്റോ ദാതാക്കളായി വരണമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം.

65 എന്നത് ഒരു ഉയര്‍ന്ന പ്രായമായി കണക്കാക്കാന്‍ കഴിയില്ല. അതേസമയം, അടിയന്തര ഘട്ടങ്ങളില്‍ യുവാക്കളെയും കൂടുതല്‍ വിജയസാധ്യതയുള്ള സ്വീകര്‍ത്താക്കളെയാവും സ്വീകരിക്കുകയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യത്തെ മരണശേഷമുള്ള വ്യക്തികളുടെ അവയവദാനം 17.8% ആയിരുന്നു. ഈ കണക്ക് ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്.

2013ല്‍ രാജ്യത്ത് ആകെ 4990 അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്നപ്പോള്‍ 2022ല്‍ 15,561 ശസ്ത്രക്രിയകളാണ് നടന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് ലോകത്ത് മൂന്നാമത് ഏറ്റവും കൂടുതല്‍ അവയവമാറ്റം നടക്കുന്നത് ഇന്ത്യയിലാണ്.

article-image

dthuyft

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed