കോൺഗ്രസിന് തിരിച്ചടി; മുതിർന്ന നേതാവ് ആർപിഎൻ സിംഗ് ബിജെപിയിൽ


കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ആർപിഎൻ സിംഗ് (രതൻജിത് പ്രതാപ് നരേൺ സിംഗ്) കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ആർപിഎൻ സിംഗിന്റെ ബിജെപി പ്രവേശനം. കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ യുപിയിലെ താരപ്രചാരക പട്ടികയിൽ ആർപിഎൻ സിംഗും ഉൾപ്പെട്ടിരുന്നു.

ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും പാർട്ടി അദ്ധ്യക്ഷൻ സ്വതന്ത്രദേവ് സിംഗും ചേർന്ന് ആർപിഎൻ സിംഗിനെ സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂർ, ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാന ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കോൺഗ്രസിൽ നിന്നും രാജിവെച്ചുകൊണ്ട് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്‌ക്ക് അയച്ച കത്ത് ആർപിഎൻ സിംഗ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.’രാജ്യമെന്പാടും റിപബ്ലിക് ദിനാഘോഷ പരിപാടികളിൽ മുഴുകിയിരിക്കുകയാണ്. ഈ ആഘോഷവേളയിൽ ഞാനെന്റെ ജീവിതത്തിൽ വലിയൊരു രാഷ്‌ട്രീയ ആദ്ധ്യായം ആരംഭിക്കുകയാണ്. ജയ് ഹിന്ദ്..’ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലുള്ള വിവരങ്ങളും അദ്ദേഹം മാറ്റിക്കഴിഞ്ഞു.

1996ൽ കോൺഗ്രസ് എംഎൽഎആയ ആർപിഎൻ സിംഗ് യൂത്ത് കോൺഗ്രസ് ഉത്തർപ്രദേശ് ഘടകത്തിന്റെ അദ്ധ്യക്ഷനായി വളരെ കാലം പ്രവർത്തിച്ചു. ജാർഖണ്ഡിൽ കോൺഗ്രസിന്റെ ചുമതലയുള്ള അദ്ദേഹം 2012 −14 വരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. എന്നാൽ 16ആം ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2003−2006 വരെ അദ്ദേഹം എഐസിസി സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed