ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ


ന്യൂഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തില്ലെന്ന് കേന്ദ്ര സർക്കാർ. സെൻസസിൽ പിന്നാക്ക വിഭാഗക്കാർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നത് സാങ്കേതികമായ വെല്ലുവിളികൾ ഉണ്ടാക്കുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ സാമൂഹിക സാന്പത്തിക ജാതി സെൻസസിൽ ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 2011ലെ സാമൂഹിക സാന്പത്തിക ജാതി സെൻസസിൽ നിന്നും മറ്റു പിന്നോക്ക വിഭാഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ ഹർജിയെ തുടർന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. 

ഈ വർഷം നടക്കുന്ന സെൻസസിൽ പട്ടിക ജാതി, പട്ടിക വർഗക്കാർ ഒഴികെയുള്ള വിഭാഗക്കാരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ജനുവരിയിൽ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയം എടുത്തിരുന്നു. രാജ്യത്തെ കുടുംബങ്ങളുടെ ജീവിത സാഹചര്യം വിലയിരുത്തുന്നതിന് വിവിധ സാമൂഹിക സാന്പത്തിക സൂചികകളാകും ഉപയോഗിക്കുക. അങ്ങനെ ലഭ്യമാകുന്ന വിവരങ്ങൾ ഉപയോഗിച്ചാവും കേന്ദ്രസർക്കാർ രൂപം നൽകുന്ന വിവിധ ദാരിദ്യ്ര നിർമാർജന പദ്ധതികളിലേക്കായി ആളുകളെ ഉൾപ്പെടുത്തുക. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സംഘവും ഇത്തവണത്തെ സെൻസസിൽ ജാതി തിരിച്ചുള്ള സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed