എസ്.എൻ.സി.എസ് പ്രസംഗ കളരിയുടെ 100 അധ്യായങ്ങൾ ആഘോഷിച്ചു


മനാമ

പ്രസംഗ കലയിലെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ച എസ്.എൻ.സി.എസ് പ്രസംഗ കളരിയുടെ 100 അധ്യായങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷവും ശില്പശാലയും എസ്.എൻ.സി. എസ്. സിൽവർ ജൂബിലി ഹാളിൽ വെച്ച്  നടന്നു. എസ്.എൻ.സി.എസ് ചെയർമാൻ ജയകുമാർ ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.എസ് എൻ സി എസ് ജനറൽ സെക്രട്ടറി സുനിഷ് സുശീലൻ  സ്വാഗതം പറഞ്ഞു. 

article-image

ശില്പശാലയിൽ ഫോർ പി.എം. എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര പ്രസംഗ കലയിൽ സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു,  പ്രവാസ ലോകത്ത് മലയാള ഭാഷയുടെ വളർച്ച  എന്ന വിഷയത്തെ ആസ്പദമാക്കി സ്പീക്കേർസ് ഫോറം അംഗം സാബു പാല പദ്ധതി പ്രസംഗം അവതരിപ്പിച്ചു. ബി. കെ. എസ്. സാഹിത്യവിഭാഗം കൺവീനർ ഫിറോസ് തിരുവത്ര പദ്ധതി പ്രസംഗം അവലോകനം ചെയ്തു. എസ്.എൻ.സി.എസ് വൈസ് ചെയർമാൻ പവിത്രൻ പൂക്കോട്ടി, സ്പീക്കേർസ് ഫോറം പ്രസിഡന്റ് വിശ്വനാഥൻ, കൺവീനർ ജയചന്ദൻ, സെക്രട്ടറി ജയേഷ് വി.കെ, കോഡിനേറ്റർ ഷൈജു കൂരൻ എന്നിവർ ആശംസകൾ നേർന്നു. സുരേഖ ജീമോൻ അവതാരകയായ പരിപാടിയിൽ സ്പിക്കേർസ് ഫോറം പ്രോഗ്രാം കൺവീനർ സഖിൽ വി. നടേശൻ നന്ദി രേഖപ്പെടുത്തി. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed