എല്ലാ ഇന്ത്യക്കാരും വിജയിച്ച ദിവസമാണിന്ന്: പ്രധാനമന്ത്രി

ന്യൂഡൽഹി:രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ആരുടെ മുന്‍പിലും തല കുനിക്കാന്‍ താന്‍ അനുവദിക്കില്ല. രാജ്യത്തേക്കാളും വലുതായി ഒന്നുമില്ല. എല്ലാ ഇന്ത്യക്കാരും ജയിച്ച ദിവസമാണിന്ന്. 2014ൽ രാജ്യത്തിന് നൽകിയ വാഗ്ദാനം താന്‍ പാലിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു. രാജസ്ഥാനിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താന് നൽകിയ തിരിച്ചടി പരാമർശിച്ചാണ് മോദി ഇങ്ങനെ പറഞ്ഞത്. ഇന്ന് പുലർച്ചെ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ മുതിർന്ന കമാന്‍ഡർമാരെയും ചാവേറുകളെയും വധിച്ചു.
വ്യോമസേനയുടെ മിറാഷ് 2000 ശ്രേണിയിലെ 12 പോർവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ഓപറേഷനിൽ 1000 കിലോ ബോംബുകളാണ് വർഷിച്ചത്. തിരിച്ചടിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേശി പ്രതികരിച്ചു.