ഐ.എസ് ബന്ധം : കണ്ണൂ­രിൽ രണ്ട് പേ­ർ­ കൂ­ടി­ അറസ്റ്റി­ൽ


കണ്ണൂർ : നിരോധിത ഭീകരസംഘടനയായ ഐ.എസ് (ഇസ്ലാമിക് േസ്റ്ററ്റ്) ബന്ധം സംശയിക്കുന്ന രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പിടിയിലായവരുടെ കൂട്ടാളികളായ തലശ്ശേരി സ്വദേശികളായ ഹംസ (57), മനാഫ് (45) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി കുഴിപത്തറയിലെ ഹംസ, ബിരിയാണി ഹംസയെന്നും താലിബാൻ ഹംസയെന്നും അറിയപ്പെടുന്നയാളാണ്. 

കണ്ണൂരിൽ നിന്നും ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഐ.എസിലേക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഇവരാണെന്ന് കണ്ടെത്തിയിരുന്നു. വളപട്ടണം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഹംസയ്ക്ക് രാജ്യാന്തര തലത്തിൽ ഐ.എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഐ.എസിന്‍റെ പരിശീലനം ലഭിച്ച മുണ്ടേരി കൈപ്പക്കയിൽ ബൈത്തുൽ ഫർസാനയിലെ മിഥിലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി റാഷിദ് (24) എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുർക്കിയിൽ നിന്ന് ഐ.എസ് പരിശീലനം നേടി സിറിയയിലേക്ക് കടക്കുന്നതിനിടെ തുർക്കി പോലീസ് പിടികൂടി നാട്ടിലേക്ക് അയച്ചതാണ് മൂവരേയും. ഇവരുടെ അറസ്റ്റോടെ മലയാളികളുടെ ഐ.എസ് ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. 

ഇന്നലെ ഉച്ചയോടെ വളപട്ടണം സി.ഐ, എം. കൃഷ്ണൻ‍, എസ്.ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്. ഇവർ നാട്ടിൽ‍ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരായിരുന്നു. ഐ.എസിൽ ചേരാനായാണ് രാജ്യം വിട്ടതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. ഇവർ‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഷജിൽ തുർ‍ക്കി അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ സേനയുടെ വെടിയേറ്റു മരിച്ചതായി നേരത്തേ വിവരം ലഭിച്ചിരുന്നു. നിരോധിത സംഘടനയിൽ പ്രവർത്തിക്കുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്തതിന് യു.എ.പി.എ 38, 39 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed