ആർ. ശ്രീരേഖയുടെ പ്രീ പോൾ സർവേ വിവാദത്തിൽ; നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഷീബ വിജയ൯
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീരേഖയുടെ പ്രീ പോൾ സർവേ വിവാദത്തിലായതിനെ തുടർന്ന് നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംഭവം സൈബർ പോലീസിന് റിപ്പോർട്ട് ചെയ്തെന്നും പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി. ശാസ്തമംഗലം വാർഡിലെ ബി.ജെ.പി. സ്ഥാനാർഥിയായ ആർ. ശ്രീരേഖ, 'സി ഫോർ സർവേ പ്രീ പോൾ ഫലം' എന്ന പേരിൽ, തിരുവനന്തപുരം കോർപറേഷനിൽ എൻ.ഡി.എ.യ്ക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. പ്രീ പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. നേരത്തെ പ്രചാരണ ബോർഡുകളിൽ ഐ.പി.എസ്. എന്ന് ഉപയോഗിച്ചതിനെതിരെയും ഇവർക്കെതിരെ പരാതി ഉയർന്നിരുന്നു.
aSASSDSADS
