മടങ്ങിയ പ്രവാസികളെയും ‘നോർക്ക കെയറി’ൽ ഉൾപ്പെടുത്തും ; സ്പെഷൽ സെക്രട്ടറി
ഷീബവിജയ൯
റിയാദ് : മടങ്ങിയ പ്രവാസികളെയും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാറിെൻറ പരിഗണനയിലാണെന്ന് നോർക്ക സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ. സർക്കാർ തലത്തിൽ ആഭ്യന്തര ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇപ്പോൾ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും എന്നാൽ ഒരു തീരുമാനം ഉടൻ പ്രതീക്ഷിക്കാനാകുമെന്നും അവർ അറിയിച്ചു. പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ പി.എൽ.സി നൽകിയ ഹർജിയിൽ സെപ്റ്റംബർ 26ന് കേരള ഹൈകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
asads
